അഹമ്മദ് പട്ടേല്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേല്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡു മുമ്പാകെയാണ് അഹമ്മദ് പട്ടേല്‍ സത്യവാചകം ചൊല്ലി രാജ്യസഭാംഗമായത്.

ഗുജറാത്തില്‍ നിന്നും അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പിലാണ് അഹമ്മദ് പട്ടേല്‍ വിജയിച്ചത്. മുന്‍ ചീഫ് വിപ്പും, ശങ്കര്‍ സിംഗ് വഗേലയുടെ ബന്ധുവുമായ ബല്‍വന്ത് സിംഗ് രാജ് പുട്ടിനെയാണ് നിര്‍ണായക പോരാട്ടത്തില്‍ പട്ടേല്‍ തോല്‍പ്പിച്ചത്.

അഹമ്മദ് പട്ടേലിന്റെ വിജയം സംസ്ഥാനത്ത് തിരിച്ചടി നേരിട്ട കോണ്‍ഗ്രസിനും വന്‍ ആശ്വാസമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയാണ് അഹമ്മദ് പട്ടേല്‍.

Top