Ahead Of Key Meet, US Urges Nuke Club (NSG) To Support India’s Membership

വാഷിംഗ്ടണ്‍: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് ആണവ വിതരണ ഗ്രൂപ്പിലെ അംഗരാജ്യങ്ങളോട് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്ക.

‘എലൈറ്റ് ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ കടന്നുവരവിന് നിര്‍ണ്ണായകമാകുന്ന പ്ലീനറി യോഗം തിങ്കളാഴ്ച സിയോളില്‍ നടക്കാനിരിക്കെയാണ് ഇന്ത്യക്ക് വേണ്ടി വീണ്ടും അമേരിക്ക രംഗത്തെത്തിയത്.

എന്‍എസ്ജി പ്ലീനറി യോഗം നടക്കുമ്പോള്‍ ഇന്ത്യയുടെ പ്രവേശനത്തെ അനുകൂലിക്കണമെന്നാണ് 48 അംഗരാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇതിനായി വിവിധ അംഗരാജ്യങ്ങളുടെ സര്‍ക്കാരുകളുമായി അമേരിക്ക ബന്ധപ്പെടുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇടയിലാണ് പ്രസിഡന്റ് ബരാക് ഒബാമ 48 എന്‍എസ്ജി അംഗരാജ്യങ്ങളുടെ ക്ലബിലേക്കുള്ള ഇന്ത്യയുടെ പ്രവേശന അപേക്ഷയെ സ്വാഗതം ചെയ്തത്.

നേരത്തെ എന്‍എസ്ജി യോഗത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്ത് നിലപാടെടുത്ത അംഗരാജ്യങ്ങള്‍ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കത്തെഴുതിയിരുന്നു. ഇന്ത്യയുടെ അംഗത്വം അപേക്ഷയെ എതിര്‍ക്കില്ലെന്ന് തീരുമാനമെടുക്കണമെന്നായിരുന്നു ഉള്ളടക്കം. ചൈനയാണ് കടുത്ത എതിര്‍പ്പുമായി ഇന്ത്യക്ക് വിലങ്ങുതടി തീര്‍ക്കുന്നത്.

Top