പ്രണയങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്, പ്രണയ സങ്കല്പത്തെ കുറിച്ച് അഹാന പറയുന്നു

ടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനാ കൃഷ്ണകുമാര്‍ ഇപ്പോള്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നായിക നിരയിലേക്ക് എത്തുകയാണ്.

ഇപ്പോള്‍ അഹാന അഭിനയിച്ച നിവിന്‍ പോളി നായകനായ ഞണ്ടുകളുടെനാട്ടില്‍ എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ചിത്രം വിജയിച്ചതിലുള്ള മധുരത്തോടൊപ്പം തന്റെ പ്രണയ സങ്കല്‍പ്പത്തെ കുറിച്ചും അഹാന മനസ് തുറക്കുകയാണ്.

‘ചെറിയ ചില പ്രണയങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. എന്നാലും ഇരുപത്തൊന്നു വയസേയുള്ളൂ എനിക്ക്. കരിയര്‍ മാത്രമേ ഇപ്പോള്‍ മനസിലുള്ളൂ. സിനിമയില്‍ എത്ര പ്രണയിക്കാം. എത്ര ബൈക്കില്‍ പോകാം. ലവ്, അറേഞ്ച്ഡ് എന്നതൊന്നും പ്രശ്‌നമല്ല. നല്ല സ്വഭാവമുള്ള പയ്യനാകണമെന്നേയുള്ളൂ. നല്ല പയ്യന്‍ എന്നാല്‍ വ്യക്തിത്വവും സത്യസന്ധതയുമുള്ളയാള്‍.

സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ ഒരു അഭിമുഖത്തിനിടയില്‍ അഹാന പറയുന്നു.

Top