പിടി ഉഷയായി അഭിനയിക്കണമെന്ന് ബോളിവുഡ് നടി അഹാന കുമ്ര

ത്‌ലറ്റ് പിടി ഉഷയായി അഭിനയിക്കണമെന്ന ആഗ്രഹവുമായി ബോളിവുഡ് നടി അഹാന കുമ്ര. മാഗ്ലൂരില്‍ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് അഹാന പിടി ഉഷയെ കണ്ടത്. ‘കുഡ്‌ല കഫേ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മംഗള സ്റ്റേഡിയത്തില്‍ എന്നും ഓടാന്‍ പോകാറുണ്ട്. അവിടെ വെച്ചാണ് പിടി ഉഷയെ കാണുന്നത്. ഒരു ദിവസം ഉഷ തന്റെ അടുത്ത് വന്ന് സംസാരിക്കുകയും ആ സംസാരം മറ്റു പല വിഷയങ്ങളിലേക്ക് നീണ്ടുപോകുകയും ചെയ്തു’ അഹാന പറഞ്ഞു.

ശക്തമായി അച്ചടക്കം പഠിപ്പിക്കുന്ന വ്യക്തി കൂടിയാണ് ഉഷ. ഒരു കായികതാരത്തിന്റെ ജീവിതം സിനിമയില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് പിടി ഉഷയുടേതാകുമെന്നും അഹാന പറഞ്ഞു. ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ആണ് അഹാനയുടെ അടുത്ത ചിത്രം.

Top