‘അതേടാ മലയാളം പറയാന്‍ നന്നായിട്ടറിയാം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി അഹാനയുടെ വീഡിയോ

മൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് പ്രണയലേഖനവുമായി നടി അഹാന കൃഷ്ണ. അഹാന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘എ ലൗ ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്’ എന്ന പേരിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

സൈബര്‍ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന പറയുന്നു. താനൊരു ഇരയല്ലെന്നും മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന വീഡിയോയില്‍ പറയുന്നു.

ഞാനും അനുഭവിച്ചിട്ടുണ്ട് ഈ സൈബര്‍ ആക്രമണം. അന്ന് എനിക്ക് നേരെ ഈ തെറി വിളി ഉണ്ടായപ്പോള്‍ ഞങ്ങളെല്ലാം വീട്ടിലിരുന്ന് കരയുകയല്ല ചെയ്തത്. അതൊക്കെ എഴുതിയവരെ ഓര്‍ത്ത് സഹതപിക്കുകയായിരുന്നു. ഇതൊരു അസുഖമാണെങ്കില്‍, അല്ലെങ്കില്‍ ഈ സൈബര്‍ ആക്രമണം നടത്തുന്ന ആളുകളെ കോമാളികളെപ്പോലെ നമ്മള്‍ കണ്ടാല്‍ അതാകും നല്ലത്. കുറേ വിവരമില്ലാത്ത ആളുകള്‍ എന്തൊക്കെയോ പിച്ചും പെയ്യും പറയുന്നു. അത് അവരുടെ പ്രശ്‌നമാണ്. നമ്മുടെ പ്രശ്‌നമല്ല. ഇവര്‍ പറയുന്നത് ഓര്‍ത്ത് വിഷമിച്ചിരുന്നാല്‍ നമ്മുടെ അവസ്ഥ വളരെ മോശമായിരിക്കും’ അഹാന പറഞ്ഞു.

തന്റെ ഈ വീഡിയോ കാണുമ്പോള്‍, പറഞ്ഞ കാര്യങ്ങള്‍ ഒന്നും പോലും മനസിലാക്കാതെ ‘അപ്പോള്‍ ഇവള്‍ക്ക് മലയാളം പറയാന്‍ അറിയാം’ എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍, , അതേടാ, മലയാളം പറയാന്‍ നന്നായിട്ടറിയാം എന്നു പറഞ്ഞുകൊണ്ടാണ് അഹാന വീഡിയോ അവസാനിപ്പിക്കുന്നത്.

Top