ആ സമയം ഞാന്‍ അറിയപ്പെടുന്ന നായികയല്ലായിരുന്നു, ആ അവസ്ഥ ഭീകരമാണ്; അഹാന

ലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് അഹാന കൃഷ്ണ. ലൂക്ക എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം ഇന്ന് വളരെ സന്തോഷത്തിലാണ്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2014 ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തുന്നത്.

‘ആദ്യ സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരുതി ഇനി ഫുള്‍ തിരക്കായിരിക്കും. മാളിലൊന്നും പോകാനേ പറ്റില്ല എന്നൊക്കെ. ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. വിചാരിച്ച പോലെ ആയിരുന്നില്ല നടന്നത്. പുറത്തിറങ്ങുമ്പോാള്‍ എന്നെയാരും തിരിച്ചറിയുന്നു പോലുമില്ല. ആ സമയത്ത് ഞാന്‍ ചെന്നൈയില്‍ വിഷ്വല്‍ കമ്യുണിക്കേഷന്‍ ഡിഗ്രിക്ക് പഠിക്കുന്നു.’

‘സിനിമയ്ക്കു ശേഷം തിരികെ കോളജിലെത്തി. എങ്ങനെയും സിനിമയില്‍ കരിയര്‍ ഉറപ്പിക്കണമെന്ന ആഗ്രഹമായിരുന്നു അപ്പോള്‍ മനസ്സ് നിറയെ. അതിനായി ഒട്ടേറെ മാനേജര്‍മാരെ കാണുന്നു, സംസാരിക്കുന്നു. പക്ഷേ, ഒരു ഫലവും ഉണ്ടായില്ല. കേട്ട കഥകള്‍ പലതും സിനിമ ആകുമോ എന്നു പോലും ഉറപ്പില്ല.’

‘ആ സമയത്തെ എന്റെ പ്രശ്നം ഞാനൊരു പുതുമുഖമല്ല. ഒരു നായികയാണ്. എന്നാല്‍ അറിയപ്പെടുന്ന നായികയല്ലതാനും. ആ അവസ്ഥ ഭീകരമാണ്. എല്ലാ സിനിമയിലും വേണ്ടത് ഒരു പുതുമുഖത്തെ അെല്ലങ്കില്‍ ഹിറ്റ് നായികയെ. ഇതു രണ്ടും അല്ലാത്തതിനാല്‍ കാത്തിരിപ്പിന്റെ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടു. ആ സമയത്ത് വന്ന അവസരങ്ങളാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യും ‘ലൂക്ക’യും.’

Top