‘സഹകരിച്ച എല്ലാവര്‍ക്കും നന്ദി’; വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം സമരം ഒത്തുതീർപ്പായി, സഹകരിച്ച എല്ലാവർക്കും നന്ദിയെന്ന് മാത്രം ഒറ്റവാക്കിൽ മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെ തുടർന്നാണ് ദിവസങ്ങളായി തുടർന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീർപ്പായത്. വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിൻ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൽ കർഷക സമരം താൽക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. 8000 രൂപ മാസ വാടകയായി നൽകാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അതിൽ അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സർക്കാരിനെ അറിയിച്ചത്. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര വ്യക്തമാക്കി.

Top