കൊറോണ; പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ

railway

അഹമ്മദാബാദ്: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ ജനത്തിരക്ക് കുറയ്ക്കാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ.

10 രൂപയില്‍ നിന്ന് 50 രൂപയായാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തെരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലും മധ്യപ്രദേശിലെ രത്ലം ഡിവിഷന് കീഴിലെ റെയില്‍വേ സ്റ്റേഷനുകളിലുമാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്‌.

അഹമ്മദാബാദ് അടക്കം 12 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കാണ് ഗുജറാത്തില്‍ വര്‍ധിപ്പിച്ചത്. നാളെ മുതല്‍ ഇവിടെ നിരക്ക് വര്‍ധനവ് നിലവില്‍ വരും. അതേസമയം,രത്ലം ഡിവിഷന് കീഴിലെ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് മാര്‍ച്ച് 17 മുതല്‍ നിലവില്‍ വന്നു.

Top