വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ; അഹമ്മദാബാദ് ഐഐഎമ്മിലെ 50 പേര്‍ കസ്റ്റഡിയില്‍

അഹമ്മദാബാദ്: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പ്രക്ഷോഭം നടത്തിയ അഹമ്മദാബാദ് ഐഐഎം വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 50 പേര്‍ കസ്റ്റഡിയില്‍.

റോഡിന്റെ പരിസരത്ത് അനുവാദം വാങ്ങാതെ പ്രതിഷേധം സംഘടിപ്പിക്കുകയും വാഹന ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തതിനാണ് 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഐഐഎമ്മിന്റെ പുറത്തുള്ള നടപ്പാതയിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായി പങ്കെടുത്തെങ്കിലും കസ്റ്റഡിയിലെടുത്തില്ല.

Top