അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്; ക്രിസ്റ്റ്യന്‍ മിഷേല്‍ സിബിഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. പട്യാല മുന്‍സിഫ് കോടതിയുടേതാണ് നടപടി.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് മിഷേലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിനായി വിട്ടുതരണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അഭിഭാഷകന് രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം മിഷേലിനെ സന്ദര്‍ശിക്കാനുള്ള അനുമതിയും നല്‍കി.

രാഷ്ട്രപതിയുള്‍പ്പെടെയുള്ള അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 12 എഡബ്‌ള്യു-101 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ മിഷേലിന് 225 കോടി രൂപ കോഴ ലഭിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2016 ല്‍ നല്‍കിയ കുറ്റപത്രത്തിലെ ആരോപണം.

Top