അവസാന കളി അവസ്മരണീയമാക്കി അഗ്യൂറോ സിറ്റിയുടെ പടിയിറങ്ങി

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കായുള്ള അവസാനകളി അവസ്മരണീയമാക്കി സെര്‍ജിയോ അഗ്യൂറോ പടിയിറങ്ങി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിക്കായി ഇരട്ട ഗോള്‍ നേടികൊണ്ടാണ് തന്റെ അവസാന കളി അഗ്യൂറോ അവസ്മരണീയമാക്കിയത്. എവര്‍ട്ടണിനെതിരായ അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ടു ഗോളുകള്‍ അടിച്ചാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം ക്ലബിനോട് വിടപറയുന്നത്.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചുഗോളിനു വിജയിക്കുകയും ചെയ്തു. താരത്തിന്റെ പേരില്‍ 184 ഗോളുകളാണുള്ളത്. പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി അഗ്യൂറോ. ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍താരം വെയ്ന്‍ റൂണിയുടെ റെക്കോഡാണ് അഗ്യൂറോ തകര്‍ത്തത്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലാകും അഗ്യൂറോ ഇനി കളിക്കുകയെന്നു സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള പറയുന്നു.

Top