കാര്‍ഷിക മേഖലയില്‍ പുതിയ സാങ്കേതിക വിദ്യ; സര്‍വ്വേക്ക് ഡ്രോണുകള്‍ പറന്നെത്തും

ദുബായ്: കാര്‍ഷിക സര്‍വ്വേക്ക് ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള പരീക്ഷണ പദ്ധതിക്ക് കാലാവസ്ഥ വ്യതിയാനപരിസ്ഥിതി മന്ത്രാലയം തുടക്കമിട്ടു. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ഫുജൈറയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കാര്‍ഷിക സര്‍വ്വേ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഫുജൈറയിലെ വാദി അല്‍ഖിബ് പ്രദേശത്താണ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നടക്കുന്നത്.500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലെ കൃഷിയിടങ്ങളിലാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.

ഗ്രീന്‍ ഹൗസുകള്‍, കാര്‍ഷിക തോട്ടങ്ങളിലെ കെട്ടിടങ്ങള്‍, കിണറുകള്‍, മണ്ണിന്റെ തരം, മൃഗങ്ങളുടെ എണ്ണം തുടങ്ങിയവ സര്‍വേയില്‍ ശേഖരിക്കും. തേനീച്ചക്കൂടുകള്‍, ധാന്യങ്ങള്‍, ഈത്തപ്പനകള്‍ തുടങ്ങിയവയുടെ വിവരങ്ങളും സമാഹരിക്കും.

കാര്യക്ഷമമായ വിവരങ്ങളും കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളും ത്രിമാന മാതൃകകളും ഡ്രോണുകളുടെ ഉപയോഗത്തിലൂടെ ലഭിക്കുമെന്ന് കാലാവസ്ഥ വ്യതിയാനപരിസ്ഥിതി മന്ത്രി ഡോ. ഥാനി ആല്‍ സിയൂദി പറഞ്ഞു.

Top