കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത് കര്‍ണാടക സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനം: നരേന്ദ്ര മോദി

ബംഗളുരു: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞത് ജനങ്ങള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കര്‍ഷകരോട് പറഞ്ഞത് ക്രൂരമായ തമാശയായിരുന്നു, കര്‍ണാടകയില്‍ ആറ് ലക്ഷം കോടി രൂപയോളമാണ് കാര്‍ഷിക കടമായുള്ളത് അതില്‍ എഴുതിത്തള്ളിയത് വെറും അറുപത് കോടി രൂപ മാത്രമാണെന്നും മോദി വിമര്‍ശിക്കുന്നു.

കര്‍ണാടകയില്‍ ആകെ 800 കര്‍ഷകരുടെ കടങ്ങള്‍ മാത്രമാണ് എഴുതിത്തള്ളിയത്. ഇത്ര വലിയ കാര്‍ഷിക കടം 2009,2010 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് എഴുതിത്തള്ളാന്‍ സാധിച്ചിരുന്നില്ലെന്നും ഇപ്പോഴും അവര്‍ക്കതിന് സാധിക്കുന്നില്ലെന്നും മോദി വെളിപ്പെടുത്തുന്നു.

മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും സര്‍ക്കാരുകളെ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഇതേ വാഗ്ദാനം നല്‍കി അട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലം അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Top