കാര്‍ഷിക നിയമം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.ആര്‍.ജെ.ഡി- എം.പി മനോജ് ഖവമ, ഡി.എം.കെ-എം.പി തിരുച്ചി ശിവ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് നടപടി.

സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കയ്യേറ്റം അനുവദിക്കാനാകില്ലെന്ന് തിരുച്ചി ശിവയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

Top