തമിഴ്നാട്ടിൽ ഡിഎംകെ-കോൺ​ഗ്രസ് സീറ്റ് വിഭജനത്തിൽ ധാരണ; കോണ്‍ഗ്രസ് 9 ഇടത്ത് മത്സരിക്കും

ഡിഎംകെയുമായുള്ള സീറ്റ് വിഭജനത്തിന് അന്തിമരൂപം നൽകി കോൺഗ്രസ്. തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റിലും പുതുച്ചേരിയിൽ ഒരു സീറ്റിലും മത്സരിക്കും. 2019 ലെ അതേ സീറ്റ് നിലയാണിത്. 2019ൽ ഒമ്പത് സീറ്റിൽ എട്ട് സീറ്റും കോൺഗ്രസ് ജയിച്ചിരുന്നു.

19 സീറ്റുകളാണ് ഘടകകക്ഷികൾക്കായി ഡിഎംകെ പകുത്ത് നൽകിയത്. കോൺഗ്രസിന് പുറമെ വിസികെ, സിപിഐ, സിപിഐഎം, എംഡിഎംകെ, കെഡിഎംകെ, ഐയുഎംഎൽ എന്നിവർക്കാണ് സീറ്റുകൾ നൽകിയത്.

അതേസമയം, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ കമല്‍ഹാസനും കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യവും മത്സരത്തിനിറങ്ങില്ല. എന്നാല്‍ ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനാണ് താരത്തിന്റെ തീരുമാനം. ചെന്നൈയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കമല്‍ഹാസനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Top