ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വീട് തകര്‍ന്ന്‌ മൂന്നു പേര്‍ മരിച്ചു

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വീട് തകര്‍ന്ന്‌ മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. ആഗ്രയിലെ സദര്‍ ഭാട്ടി മേഖലയിലാണ് സംഭവം. വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഭിത്തി തകര്‍ന്നു ദേഹത്ത് വീണാണ് അപകടം.

അയല്‍ക്കാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുത്തു. ഹാജി അബിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

Top