ആഗ്രയില്‍ കൊവിഡ് ബാധിതനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ആഗ്ര: ആഗ്രയില്‍ കൊവിഡ് 19 ബാധിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. പങ്കജ് കുല്‍ ശ്രേഷ്ഠ എന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. എസ് എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പങ്കജ് കുല്‍ ശ്രേഷ്ഠ. ബുധനാഴ്ച മുതല്‍ വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

Top