“കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെടണം”; മാര്‍പാപ്പയ്ക്ക് കത്തുമായി സ്വാമി അഗ്നിവേശ്‌

തിരുവന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധിച്ച അഞ്ച് കന്യാസ്ത്രീകളെ കത്തോലിക്ക സഭ സ്ഥലം മാറ്റിയ സംഭവത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി സാമൂഹിക പ്രകവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. ഇക്കാര്യം ഉന്നയിച്ച് സ്വാമി ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് സ്വാമി കത്തയച്ചു.

കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് പ്രഥമദൃഷ്ടിയില്‍ കാരുണ്യമില്ലാത്ത ശിക്ഷാനടപടിയാണ്. ലൈംഗികാതിക്രമത്തിന് ആരോപണവിധേയനായ വ്യക്തിയോട് മൃദു സമീപനം സ്വീകരിക്കുന്ന കത്തോലിക്ക സഭ, ഇരയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി പോരാട്ടം നടത്തുന്നവരെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ഈ പ്രശന്ങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത എന്നെ പോലും ഈ പ്രശ്‌നങ്ങള്‍ അസ്വസ്ഥമാക്കുന്നുവെങ്കില്‍ ഇതുമായി അടുത്ത ബന്ധമുള്ള കേരളത്തിലുള്ളവരെ എത്രമാത്രം ഇത് അലട്ടുന്നുണ്ടാവുമെന്നും ആലോചിക്കുന്നു. കേരളത്തിന്റെ പൊതുസമൂഹം ഈ കന്യാസ്ത്രീകള്‍ക്കൊപ്പമാണ്

കേരളത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി കന്യാസ്ത്രീകളെ കാണാനും അവര്‍ക്ക് പിന്തുണ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വാമി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ക്ക് വേണ്ടി പോപ്പ് ഫ്രാന്‍സിസ് ഇടപെടണമെന്നും അവര്‍ നീതിയും സ്നേഹവും അര്‍ഹിക്കുന്നതായും സ്വാമി അഗ്‌നിവേശ് പറയുന്നു.

Top