കേരളത്തിലെ രണ്ടാംഘട്ട അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

കൊല്ലം: തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി. നഗരത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. ആർമി റിക്രൂട്ട്മെന്റ് ബാംഗ്ലൂർ സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ. എസ്. വലിമ്പേയുടെയും, ജില്ലാ പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിൽ കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ റാലി ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലെ ഉദ്യോഗാർത്ഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. 24 വരെയാണ് റാലി. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.

കേരളത്തിലെ രണ്ടാംഘട്ട അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്കാണ് കൊല്ലത്ത് തുടക്കമാവുന്നത്. ഇന്ന് ആരംഭിക്കുന്ന റിക്രൂട്ട്‌മെന്റ് ഈ മാസം 29 വരെ നീണ്ടുനിൽക്കും. കരസേനയിലെ വിവിധ തസ്തികകളിലേക്കും റിക്രൂട്ട്‌മെന്റ് നടക്കും.

37000 ത്തിനടുത്ത് ഉദ്യോഗാർത്ഥികളാണ് കരസേനാ റിക്രൂട്ട്‌മെന്റ് റാലിക്കായി കൊല്ലത്തേക്ക് എത്തുന്നത്. അഗ്‌നീവീർ, നഴ്‌സിംഗ് അസിസ്റ്റന്റ്, മതപഠന അധ്യാപകർ എന്നിവയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുക. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയമാണ് റിക്രൂട്ട്‌മെന്റിന് വേദിയാവുക.

Top