അഗ്നിപഥ് പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു ; സെക്കന്ദരബാദിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഗ്നിപഥിനെതിരെ ദക്ഷിണേന്ത്യയിലുള്‍പ്പെടെ പ്രതിഷേധം ശക്തമായി. സെക്കന്ദരബാദിൽ പ്രക്ഷോഭക്കാര്‍ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായി. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബിഹാറിൽ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ബസുകള്‍ നേരെ അക്രമമുണ്ടായി. പ്രതിഷേധക്കാർ വിവിധയിടങ്ങളില്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു. എന്നാല്‍ പദ്ധതി പിന്‍വലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.

പ്രതിഷേധം ഇന്ന് ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു. തെലങ്കാനയിലെ സെക്കന്ദരബാദിൽ സ്ഥിതി നിയന്ത്രണാതീതമാണ്. പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുണ്ട്. യു.പിയിലും ബിഹാറിലും തെലങ്കാനയലും ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറിലെ മൊഹ്യുദി നഗര്‍ സ്റ്റേഷനില്‍ ജമ്മു–താവി എക്സ്പ്രസിനും സമസ്തിപൂരില്‍ സംപര്‍ക് ക്രാന്തിക്കും തീയിട്ടു.

അതേസമയം അഗ്നിപഥ് രാജ്യത്തെ യുവാക്കള്‍ക്ക് സുവര്‍ണാവസരമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. പ്രായപരിധി കുറച്ചത് യുവാക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.

Top