ബോബി സിംഹ-മധുബാല ചിത്രം ‘അഗ്നിദേവ്’ ട്രെയിലര്‍ പുറത്തുവിട്ടു

ഴുത്തുകാരന്‍ രാജേഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് അഗ്നിദേവ്. ബോബി സിംഹയും മധു ബാലയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ജോണ്‍ പോള്‍ രാജും ഷാം സൂര്യയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീന്‍ടോ ഫിലിംസും ജായ് ഫിലിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രമ്യ നമ്പീശനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശകുന്തള ദേവി എന്ന കഥാപാത്രമായി മധുബാലയും രാഷ്ട്രീയക്കാരനായി ബോബി സിംഹയും ടിവി റിപ്പോര്‍ട്ടറായി രമ്യ നമ്പീശനും വേഷമിടുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം. ദീപക് എഡിറ്റിംഗ്.

Top