agni 5 test ; india counter chinese reaction

ന്യൂഡല്‍ഹി: അഗ്‌നി 5 പരീക്ഷിച്ചതിനെ ചോദ്യം ചെയ്ത ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ.

ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തുന്നത് ഏതെങ്കിലുമൊരു പ്രത്യേക രാജ്യത്തെ ഉദ്ദേശിച്ചുള്ളതല്ല,എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും മാനിക്കുന്നതാണന്നെും ഇന്ത്യ മാനിക്കുന്നതുപോലെ മറ്റുള്ളവരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് വ്യക്തമാക്കി.

രാജ്യത്തിന്റെ സ്വയംപര്യാപ്തതയും ഈ മേഖലയിലെ വളര്‍ച്ചയും ഇന്ത്യയ്ക്ക് കെട്ടുറപ്പുള്ള ഒരു പ്രതിരോരാധം തീര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഗ്‌നി5 യുഎന്‍ ചട്ടങ്ങള്‍ മാനിക്കുന്നതും ദക്ഷിണേഷ്യയിലെ സന്തുലനവും സ്ഥിരതയും പരിരക്ഷിക്കുന്നതുമാണെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പ്രതികരിച്ചിരുന്നു.

ഇന്ത്യയ്ക്ക് ആണവ മിസൈല്‍ നിര്‍മിക്കാനാവുമോ എന്നതു സംബന്ധിച്ചു യുഎന്‍ രക്ഷാസമിതിക്കു വ്യക്തമായ ചട്ടങ്ങളുണ്ടെന്നും ചൈന പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായാണ് ഇന്ത്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ഇന്ത്യ അഗ്‌നി 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. 5000 കിലോമീറ്ററാണ് ഈ ഭൂഖണ്ഡാന്തര മിസൈലിന്റെ പ്രഹരപരിധി. ചൈനയുടെ വടക്കന്‍ മേഖല പോലും ഇപ്പോള്‍ ഇന്ത്യയുടെ ആക്രമണ പരിധിയിലാണ്.

Top