അഗ്നിപഥ് പിൻവലിക്കേണ്ടി വരും: രാഹുൽ ഗാന്ധി

കാർഷിക നിയമം പോലെ, അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരുമെന്ന് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടി വരുമെന്നും, ബിജെപി സർക്കാർ കഴിഞ്ഞ എട്ട് വർഷമായി ‘ജയ് ജവാൻ, ജയ് കിസാൻ’ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു.

‘അഗ്നിപഥ് – യുവാക്കൾ നിരസിച്ചു, കാർഷിക നിയമം – കർഷകർ നിരസിച്ചു, നോട്ട് നിരോധനം – സാമ്പത്തിക വിദഗ്ധർ നിരസിച്ചു, ജിഎസ്ടി – വ്യാപാരികൾ നിരസിച്ചു എന്ന് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Top