അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം ; പ്രധാനമന്ത്രിയോട് ബിനോയ് വിശ്വം

ഡല്‍ഹി: അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണം.

പദ്ധതി താല്‍ക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നു. പെന്‍ഷനും സ്ഥിരം ജോലിയും, മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കില്ല. യുവതീ യുവാക്കളോട് കാട്ടുന്ന അനീതിയാണ് ഇതെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബിനോയ് വിശ്വം ആരോപിക്കുന്നു.

അഗ്നിപഥ് പദ്ധതി ആര്‍മി ഉദ്യോഗാര്‍ഥികളുടെ ഭാവി അപകടത്തിലാക്കും. സേനയിലെ പ്രൊഫഷണലിസത്തെയും ഇത് ബാധിക്കും. കേന്ദ്ര തീരുമാനം സിവില്‍ സമൂഹത്തെ സൈനികവല്‍ക്കരിക്കുമെന്നും എംപി പറയുന്നു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ഇടപെടണം. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, ഉദ്യോഗാര്‍ഥികളുടെ ഭാവി പരിഗണിക്കണമെന്നും ബിനോയ് വിശ്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Top