അഗ്നിപഥ് പദ്ധതി: സൈന്യത്തെവച്ച് കളിക്കരുത് പപ്പു യാദവ്

ഗ്നിപഥ് പദ്ധതിക്കെതിരെ ജൻ അധികാർ പാർട്ടി അധ്യക്ഷൻ പപ്പു യാദവ് രംഗത്ത് . കേന്ദ്ര സർക്കാർ രാജ്യം കത്തിക്കരുതെന്നും, സൈന്യത്തെ വച്ച് കളിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു . പദ്ധതി ഉടൻ പിൻവലിക്കണമെന്നും പദ്ധതി പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും, വർഗീയ വിഭജനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും പപ്പു യാദവ് കൂട്ടിച്ചേർത്തു.

അതേസമയം നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം തുടരുകയാണ് . ബിഹാറിൽ പ്രതിഷേധത്തിൽ വ്യാപകമായ നാഷനഷ്ട്ടങ്ങളുണ്ടായി.

Top