അഗ്നിപഥ് പദ്ധതി: ‘യുവാക്കളെ കേന്ദ്രം അവഗണിക്കുന്നു’- സോണിയ ഗാന്ധി

ഡൽഹി: കേന്ദ്ര സർക്കാർ യുവാക്കളെ അവഗണിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി ദിശാബോധമില്ലാത്തതാണ്. അക്രമരഹിതമായും സമാധാനപരമായും പ്രതിഷേധിക്കണമെന്ന് സോണിയാ ഗാന്ധി അഭ്യർത്ഥിച്ചു. സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുമുണ്ട്.

കോൺഗ്രസ് യുവാക്കൾക്കൊപ്പമുണ്ട്. ദിശാബോധമില്ലാത്ത പദ്ധതിയാണ് അഗ്നിപഥ്. പദ്ധതി ഉടൻ പിൻവലിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

Top