അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ബിഹാറിൽ ഇന്ന് ബന്ദ്

പട്ന: അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് ഇന്ന്. ബിഹാർ അടക്കം സംഘർഷം പടർന്ന സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം. കഴിഞ്ഞ ദിവസത്തെ 15 ട്രെയിനുകൾക്ക് തീയിട്ടു. 2 പേര് മരിച്ചു.

അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ലേക്ക് കൂടി പടരുമ്പോൾ അതീവ ജാഗ്രതയിലാണ് സർക്കാരുകൾ. കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളിൽ ബീഹാറിൽ പതിനൊന്നും, തെലുങ്കാനയിൽ മൂന്നു, ഉത്തർപ്രദേശിൽ ഒന്നും അടക്കം 15 ട്രെയിനുകളാണ് പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയത്.

Top