പ്രക്ഷോഭം ഇനി കൂടുതൽ ശക്തം

ൽഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ന് കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം. ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ആഗ്ര ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിക്കും.ഡല്‍ഹി-ജയ്പൂര്‍ എക്‌സ്പ്രസ് പാത ഉപരോധം രാജ്യതലസ്ഥാനത്തെ കാര്യമായി ബാധിക്കും.

സിംഗു, തിക്രി മാതൃകയില്‍ പ്രക്ഷോഭകര്‍ എക്‌സ്പ്രസ് പാതയില്‍ ഉപരോധം തുടരുമെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല  കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള ടോള്‍ പ്ലാസകള്‍ പിടിച്ചെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 68 ഡ്യൂട്ടി മജിസ്ട്രേറ്റുമാരെ ദേശീയപാത 48ലെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചു. 2000ല്‍പ്പരം പൊലീസുകാരെയാണ് ദേശീയപാതയില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്.

Top