കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം ; പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. വി.ടി ബല്‍റാമാണ് നോട്ടീസ് നല്‍കിയത്. കെ.എസ്.ആര്‍.ടി.സിയെ മറയാക്കി മറ്റു മേഖലകളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നീക്കം നടക്കുകയാണെന്നാണ് വി.ടി. ബലറാമിന്റെ ആരോപണം.

എന്നാല്‍, പെന്‍ഷന്‍ പ്രായം 60 ആക്കുക എന്നത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജോലി സാധ്യത കുറയുമെന്ന് ചെറുപ്പക്കാര്‍ക്ക് ആശങ്കവേണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Top