യുഎഇയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായം 16 ആക്കി

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആയി കുറച്ചു. പരമാവധി ആളുകള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പുതിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിവിധ എമിറേറ്റുകളില്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ഇനി മുതല്‍ 16 വയസ്സും അതിന് മുകളിലും പ്രായമുള്ള സ്വദേശികള്‍ക്കും താമസക്കാര്‍ക്കും വാക്സിന്‍ സ്വീകരിക്കാം. നേരത്തെ ഇത് 18 വയസ്സായിരുന്നു. 21 ദിവസത്തിനിടെ രണ്ട് ഡോസ് വാക്സിനാണ് നല്‍കുക.

Top