അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കമാകും ; ബോണക്കാട് പ്രതിഷേധ യജ്ഞം

തിരുവനന്തപുരം : സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെ അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കമാകും. 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നൂറു സ്ത്രീകള്‍ ഉള്‍പ്പെടുന്നു.

രാവിലെ 8.30 ഓടെ ബോണക്കാട് നിന്ന് യാത്ര ആരംഭിക്കും. ഇന്ന് മുതൽ മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യാർകൂട യാത്ര നടക്കുന്നത്.

പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തിൽ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിത. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക.

സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണി വിഭാഗക്കാര്‍ യാത്ര തുടങ്ങുന്ന ബോണക്കാട് പ്രതിഷേധം സംഘടിപ്പിക്കാനും സാധ്യതയുണ്ട്. സ്ത്രീകൾ കയറുന്നതിൽ കാണി വിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാൽ തടയില്ല.

Top