അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കേസ്; സുഷെന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

ന്യൂഡല്‍ഹി; അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കേസില്‍ അറസ്റ്റിലായ പ്രതിരോധ ഏജന്റ് സുഷെന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുഷെന്‍ ഗുപ്തയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചതെങ്കിലും പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള ഉത്തരവ് കോടതി ഇതുവരെ പുറപ്പെടുവിച്ചിട്ടുമില്ല.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്‍ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. നേരത്തേ കേസില്‍ മാപ്പുസാക്ഷിയായി മാറിയ രാജീവ് സക്‌സേന നടത്തിയ വെളിപ്പെടുത്തലുകളില്‍ നിന്നാണ് ഇടപാടില്‍ ഗുപ്തയുടെ പങ്കിനെക്കുറിച്ച് തിരിച്ചറിഞ്ഞതും തെളിവ് ലഭിച്ചതും. നേരത്തേ യു.എ.ഇയില്‍ ആയിരുന്ന സക്‌സേനയെ അധികൃതര്‍ ഇന്ത്യക്കു കൈമാറുകയായിരുന്നു.

Top