aganin bjp in india subramaniya swami

മുംബയ്: 2019ലെ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. യുവതലമുറയായിരിക്കും ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക.

ആദ്യമായാണ് നിരവധി പേര്‍ മതപരമായ രേഖകള്‍ തകര്‍ത്ത് ഐക്യ ഇന്ത്യയ്ക്കായി വോട്ടുചെയ്തത്. ദേശീയതയ്ക്ക് വോട്ടു നല്‍കിയത്. യുവതലമുറ പിന്തുടരുന്നത് അതാണ്.

അവര്‍ കൂടുതല്‍ രാജ്യസ്‌നേഹികളാണ്. അതിനാല്‍ 2019ല്‍ ബി.ജെ.പി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് അത് ഉറപ്പിക്കുന്നത്. മറ്റൊരു അഞ്ചു വര്‍ഷം കൂടി രാഷ്ട്രിയ സ്ഥിരതയുള്ള ഒരു സര്‍ക്കാരിലൂടെ നല്ല ഭരണം നടത്താന്‍ കഴിയും. സ്വാമി പറഞ്ഞു.

ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബര്‍ ഇക്കണോമിക്ക് റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് വിങ്ങ് സംഘടിപ്പിച്ച ഇന്ത്യ: ഇക്കണോമിക്ക് ആന്‍ഡ് പൊളിറ്റിക്കല്‍ ഔട്ട്‌ലുക്ക് എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ബാക്കി പാര്‍ട്ടികള്‍ക്ക് പ്രാദേശികമായ പ്രഭാവങ്ങള്‍ മാത്രമേ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ളൂ. അതിനാല്‍ സ്ഥിരതയുള്ള ഭരണം നല്‍കാന്‍ മറ്റൊരു പാര്‍ട്ടിക്കും സാധിക്കില്ലെന്നും സ്വാമി പറഞ്ഞു.

‘കോണ്‍ഗ്രസ് തകരുകയാണ്. ആരു നയിക്കുമെന്നതില്‍ അവര്‍ക്ക് വ്യക്തതയില്ല. സോണിയ ഗാന്ധി പറയുന്നു രാഹുല്‍ വരുമെന്ന്, എന്നാല്‍ അദ്ദേഹം എപ്പോഴും ലണ്ടനിലാണ്. ചിലപ്പോള്‍ അവര്‍ക്ക് പ്രിയങ്കയെ കൊണ്ടു വരണമെന്നാണ് ചിലപ്പോള്‍ വാദ്രയെയും. ദൈവത്തിനറിയാം അവര്‍ നേതൃസ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താന്‍ കഴിയുന്ന അവസ്ഥയില്ലല്ലെന്ന് മാത്രമല്ല മറ്റു പാര്‍ട്ടികള്‍ പ്രാദേശിക പാര്‍ട്ടികളാണ് അതിനാല്‍ ഞങ്ങളായിരിക്കും സ്ഥിരതയുള്ള ഒരു ഭരണം നടത്തുന്നത്.’ സ്വാമി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണകാലത്ത് അഴിമതിയുമായി ബന്ധപ്പെട്ട ഒരു കേസും രാജ്യത്തെ ഒരിടത്തും സംഭവിച്ചിട്ടില്ല. ഇന്ന് രാജ്യം സാമ്പത്തികമായും രാഷ്ട്രീയപരമായും നന്നായി പോവുകയാണ്. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് തീവ്രവാദം ഒരു ഭീഷണി തന്നെയാണ്. പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദം മറികടന്നേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

Top