ഭീകരതയ്‌ക്കെതിരെ പോരാടാന്‍ അനുവാദം വേണ്ട; നെതന്യാഹുവിനെതിരെ തുര്‍ക്കി

അങ്കാറ: ഭീകരതയെ തടയുന്നതിനും അതിനെതിരായ പോരാട്ടം നടത്തുന്നതിനും തങ്ങള്‍ക്ക് ആരുടെയും അനുവാദം വേണ്ടെന്ന് തുര്‍ക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയവെ തുര്‍ക്കി പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ഇബ്രാഹിം കലിന്‍ ആണ് നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ചത്.

കഴിഞ്ഞ ദിവസം എര്‍ദോഗനെ കുടിയേറ്റക്കാരനെന്നും തുര്‍ക്കി സൈന്യത്തെ കൊലയാളി സംഘമെന്നും പറഞ്ഞുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി വിവാദ പരാമര്‍ശം നടത്തിയിരുന്നു. ട്വീറ്ററിലൂടെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇതാണ് തുര്‍ക്കി നേതൃത്വത്തെ ചൊടിപ്പിച്ചത്.

Top