പ്രകോപനം തുടർന്നാൽ പാക് ഭീകരർക്കെതിരേ അപ്രതീക്ഷിത ആക്രമണമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: കശ്മീരിൽ സുരക്ഷാസേനയ്ക്കുനേരെ പാക്‌ പ്രകോപനം തുടർന്നാൽ പാക് ഭീകരസംഘടനകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.

സുരക്ഷാസേന ഭീകര കേന്ദ്രങ്ങളിൽ അപ്രതീക്ഷിത ആക്രമണം നടത്തും. ഭീകരവേട്ട നടത്തുന്ന വിവരം നേരത്തേ അറിയിക്കില്ല. അത് ചെയ്തു കാണിക്കുകയേയുള്ളെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഹൃദയങ്ങളിൽ വേദനയുണ്ട്. എന്നാൽ ആ വേദന അധികകാലം തുടരാൻ സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ പാക് ഭീകരസംഘടനകൾ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം യുഎസ് മുന്നറിയിപ്പു നൽകിയിരുന്നു.

Top