ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കെതിരെ യുഎസ് സുപ്രീംകോടതി; രാഷ്ട്രീയ ആയുധം?

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി.

ട്രംപിനെതിരെ കോടതിയില്‍ ഹാജരായി സാക്ഷി പറയുമെന്ന് പറയുന്നവര്‍ ഈ സാഹചര്യത്തെ ഒരു രാഷ്ട്രീയ ആയുധമായാണ് കാണുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ആരോപിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് പദത്തിലിരിക്കുന്നയാളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പരിശോധന വരുന്നത് ഇതാദ്യമായാണെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകള്‍ക്കൊപ്പം നികുതിവെട്ടിപ്പ് സംബന്ധിച്ച ഹര്‍ജികളും പരിഗണനയ്ക്ക് വരുന്നുണ്ടെന്നാണ് വിവരം

Top