ബിജെപി രാജ്യത്തെ നശിപ്പിക്കും, അതിന് മുമ്പ് തടയണം; ഉദ്ധവിനെയും ശരദ് പവാറിനെയും കെസിആര്‍ ഇന്ന് കാണും

മുംബൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും മുംബൈയില്‍ കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യ സാധ്യതകള്‍ തേടിയാണ് കൂടിക്കാഴ്ച.

ബിജെപി രാജ്യത്തെ നശിപ്പിക്കുമെന്നും അതിന് മുമ്പ് തടയണമെന്നും ആഹ്വാനം ചെയ്ത ശേഷമാണ് കെസിആറിന്റെ നീക്കം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ചന്ദ്രശേഖര്‍ റാവു ഉടന്‍ കൂടിക്കാഴ്ച നടത്തും. ജനതാദള്‍ നേതാവ് എച്ച് ഡി ദേവഗൗഡയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കെസിആറിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.

 

Top