ആരാധകര്‍ക്കായി മെഗാസ്റ്റാറിന്റെ ബിഗ് ബി വീണ്ടും എത്താന്‍ ഒരുങ്ങുന്നു

mammootty

മ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ചിത്രങ്ങളില്‍ ഒന്നാണ് ബിഗ് ബി.

അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്.

ശരാശരി വിജയം മാത്രമാണ് ബിഗ് ബി നേടിയതെങ്കിലും ആരാധകര്‍ ഒരിക്കലും മറക്കാത്ത പ്രകടനമാണ് താരം ചിത്രത്തില്‍ കാഴ്ച വച്ചത്.

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്.

ബിഗ് ബിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ദുല്‍ഖറാണ് ബിലാല്‍ വീണ്ടുമെത്തുമെന്ന് ഫേസ്ബുക്കിലൂടെ ആദ്യമറിയിച്ചത്.

ചിത്രത്തില്‍ സുപ്രധാനമായൊരു കഥാപാത്രമായി ദുല്‍ഖറും എത്തുമെന്ന് സൂചനയുണ്ട്.

Top