again udf government will come- ommenchandy

കോട്ടയം: കേരളത്തില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവിലുള്ളതിനേക്കാള്‍ സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നതില്‍ സംശയമില്ല.

സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വിഭാഗീയതക്കും എതിരായിരിക്കും ഇത്തവണത്തെ വോട്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് നാദാപുരത്ത് ബോംബ് ശേഖരം പിടികൂടിയ സംഭവം ചൂണ്ടിക്കാണിച്ചപ്പോള്‍ പത്തുദിവസം മുന്‍പാണ് അവിടെ സി.പി.എം പ്രവര്‍ത്തകന്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിമരിച്ചതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ഇത്തരത്തിലുള്ള അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെത്താകും ഈ തെരഞ്ഞെടുപ്പ്. അക്രമങ്ങള്‍ക്ക് ഒരു പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top