കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

രാജസ്ഥാന്‍: രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ബീഹാര്‍ സ്വദേശി വാല്‍മീകി ജംഗിദിനെയാണ് (18) ചൊവ്വാഴ്ച രാത്രി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്‍ട്രന്‍സ് കോച്ചിംഗ് ഹബ്ബായ കോട്ടയില്‍ ഈ മാസം നടക്കുന്ന നാലാമത്തെ
ആത്മഹത്യയാണിത്.

കഴിഞ്ഞ വര്‍ഷമാണ് ബിഹാറിലെ ഗയ സ്വദേശിയായ വാല്‍മീകി ജംഗിദ് പഠനാവശ്യാര്‍ത്ഥം കോട്ടയിലെത്തിയത്. ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍സ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്നു. കോട്ടയിലെ മഹാവീര്‍ നഗര്‍ പ്രദേശത്താണ് ജംഗിദ് താമസിച്ചിരുന്നത്. മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

അതേസമയം കോട്ടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ വര്‍ഷം ഇതുവരെ 22 കോച്ചിംഗ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യകള്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
കോട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍പ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ പര്യാപ്തമല്ലെന്നാണ് ആവര്‍ത്തിച്ചുള്ള ആത്മഹത്യകള്‍ തെളിയിക്കുന്നത്.

Top