വീണ്ടും റെക്കോര്‍ഡിട്ട് ഇളയ ദളപതി നായകനാകുന്ന ‘മെര്‍സല്‍’

മിഴകത്തിന്റെ ഇളയ ദളപതി വിജയ് നായകനാകുന്ന മെര്‍സലിന് വണ്ടും റെക്കോര്‍ഡ്.

തെന്നിന്ത്യന്‍ സിനിമയില്‍ ആദ്യമായി സിനിമയുടെ പേരിന് ട്രേഡ്മാര്‍ക്ക് ലഭിക്കുന്ന ചിത്രമായി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന മെര്‍സല്‍ മാറിയിരിക്കുകയാണ്.

ഇതിനു മുമ്പ് ട്വിറ്ററില്‍ ആദ്യമായി സന്തം ഇമോജി ലഭിക്കുന്ന തെന്നിന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് ലഭിച്ചിരുന്നു.

ഇനി ആരെങ്കിലും മെര്‍സല്‍ എന്ന പേര് വ്യവസായിക ആവശ്യത്തിന് ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയാണെങ്കില്‍ ഒരു വിഹിതം സിനിമാ നിര്‍മ്മാതാവിനും നല്‍കേണ്ടി വരുന്നതാണ്. ഇതോടെ ഈ പേരിന് അവകാശം ഉന്നയിച്ച് ആരും എത്തില്ല.

Top