Again shooting attack in florida

ന്യൂയോര്‍ക്ക്: യു.എസ് സംസ്ഥാനമായ ഫ്‌ളോറിഡയിലെ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ആയുധ ധാരികളായ ചില സംഘത്തെ സംഭവ സ്ഥലത്ത് കണ്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

വെടിവെപ്പിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അമേരിക്കയില്‍ അനധികൃതമായി തോക്ക് കൈവശം വെക്കുന്നത് മൂലം അക്രമസംഭവങ്ങള്‍ തുടര്‍ച്ചയാവുകയാണ്.

മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ഒര്‍ലാന്‍ഡോയിലെ നിശാ ക്ലബ്ബില്‍ അതിക്രമിച്ച് കടന്നയാള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top