Again Robbery in Sabarimala

സന്നിധാനം: ശബരിമലയില്‍ വീണ്ടും ദേവസ്വം ജീവനക്കാരന്റെ മോഷണശ്രമം. ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് കുതിരപ്പവന്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം തട്ടാന്‍ തിരുവനന്തപുരം സ്വദേശി ബാബുരാജിനെയാണ് വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയത്.

ഭണ്ഡാരത്തില്‍ നിന്ന് നാണയങ്ങള്‍ പുറത്തേക്ക് കടത്താന്‍ ശ്രമിക്കുമ്പോള്‍ സംശയം തോന്നിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബാബുവിനെ പരിശോധിക്കവേ
ഇയാള്‍ ഉദ്യോഗസ്ഥരോട് തട്ടികയറി തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സന്നിധാനം പോലീസിന് കൈമാറിയ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇതിനു മുന്‍പും ശബരിമലയില്‍ നിരവധി തവണ മോഷണശ്രമം നടക്കുകയും ഇത് സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയും ചെയ്തിട്ടുണ്ട്. ശബരിമല ഭണ്ഡാരത്തില്‍ നിന്നും ലക്ഷങ്ങള്‍ മോഷ്ടിച്ചുവെന്ന കേസില്‍ ആറോളം ദേവസ്വം ജീവനക്കാരെ നേരത്തെ വിജിലന്‍സ് പിടികൂടിയിരുന്നു.

മൂന്നര ലക്ഷത്തോളം പണവും സ്വര്‍ണ്ണവുമാണ് ഇവരില്‍ നിന്നും പിടികൂടിയത്.

Top