വീണ്ടും വിൻ്റേജ് ലാലേട്ടനെ ഓർമിപ്പിച്ച് പ്രണവ്; വർഷങ്ങൾക്ക് ശേഷത്തിലെ ഗാനം പുറത്ത്

വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്കു ശേഷ’ ത്തിലെ ആദ്യഗാനം പുറത്ത്. ‘മധു പകരൂ’ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ ഗാനം പുറത്തിരങ്ങിയത് അറിയിച്ചു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 11ന് തീയറ്ററുകളിലെത്തും.

വിനീത് ശ്രീനിവാസന്റെ വരികള്‍ക്ക് അമൃത് രാംനാഥ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, അമൃത് രാംനാഥ്, ദേവു ഖാന്‍ മങ്കണിയാര്‍ എന്നിവര്‍ ചേര്‍ന്നാണ്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Top