ഏട്ടനും അനിയനും വീണ്ടും ഒരുമിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് ‘അയല്‍വാസി’

താരപുത്രന്മാര്‍ ഇതാ വീണ്ടും ഒന്നിക്കുന്നു. പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചെത്തുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് ആണ് ഈ കാര്യം പറഞ്ഞത്.

ആട് ജീവിതത്തിന് ശേഷം ഇര്‍ഷാദ് പെരാരി എഴുതി സംവിധാനം ചെയ്യുന്ന ‘അയല്‍വാസി’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജും ഇന്ദ്രജിത്തും അഭിനയിക്കുന്നത്. സിനിമയുടെ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

അതേ സമയം സിനിമയില്‍ നിന്നും മൂന്ന് മാസത്തേക്ക് ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് പൃഥ്വിരാജ്. അതിന് ശേഷമായിരിക്കും ആട് ജീവിതം തുടങ്ങുക.

നേരത്തെ ക്ലാസ് മേറ്റ്സ്, പൊലീസ്, അമര്‍ അക്ബര്‍ അന്തോണി, ഡബിള്‍ ബാരല്‍, നമ്മള്‍ തമ്മില്‍, ടിയാന്‍, തുടങ്ങിയ സിനിമകളില്‍ ഏട്ടനും അനിയനും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Top