സിറിയയില്‍ വീണ്ടും ഐഎസ് ആക്രമണം; ഭീകരര്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു

ദമാസ്‌കസ്: സിറിയയില്‍ വീണ്ടും ഐഎസ് ആക്രമണം.

സിറിയയിലെ ദെയര്‍ അല്‍ സോറില്‍ ഭീകരര്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. ഐഎസ് നിയന്ത്രണത്തിലുള്ള നഗരത്തിലേക്ക് ഹെലികോപ്റ്ററില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ എറിഞ്ഞ് നല്‍കുന്നതിനിടെയായിരുന്നു ആക്രമണം.

കോപ്റ്ററിനുള്ളില്‍ എത്ര പേരുണ്ടായിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല.

Top