കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു

KSRTC

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍ .134 ജീവനക്കാരെ കൂടി കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. ദീര്‍ഘനാളായി അവധിയിലുണ്ടായിരുന്ന 69 കണ്ടക്ടര്‍മാരെയും 65 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയാണ് ജീവനക്കാരെ പിരിച്ചു വിട്ടതായി ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസം 773 പേരെയാണ് പിരിച്ചുവിട്ടത. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്.ദീര്‍ഘകാലമായി ജോലിക്കുവരാത്തവരോ അവധിയില്‍ പ്രവേശിച്ച ശേഷം ജോലിക്കു വരാത്തവരേയോ ആണ് പിരിച്ചുവിട്ടതെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് വിശദീകരണം. ദീര്‍ഘനാളായി ജോലിക്കു വരാത്തവരുടെ ലിസ്റ്റ് തയ്യാറാക്കുകയും അവരോട് 2018 മെയ് 30 നുള്ളില്‍ ജോലിക്കു കയറുകയോ മറുപടി നല്‍കുകയോ ചെയ്യണമെന്നും അറിയിച്ചിരുന്നു. എന്നിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തവരെയാണ് പുറത്താക്കിയത്.

Top