സംസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് ; പൂജപ്പുര സ്വദേശിക്ക് നഷ്ടമായത് 88,500 രൂപ

കൊച്ചി : സംസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് അരങ്ങ് വാഴുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഹരിയുടെ 88,500 രൂപയാണ് നഷ്ടമായത്. വ്യാഴാഴ്ച രാവിലെ പണം പിന്‍വലിച്ചതായി മെസേജ് വരികയായിരുന്നു. ഇതിന്പിന്നാലെ ബാങ്കുമായി ബന്ധപ്പെട്ടുവെങ്കിലും വ്യക്തമായ മറുപടി ഒന്നും ലഭിച്ചില്ല. തുടര്‍ന്നാണ് ഹരി പൊലീസില്‍ പരാതി നല്‍കിയത്.

Top