ജമ്മു കശ്മീരിലെ സുന്ദര്‍ബനിയില്‍ പാക് വെടിവെയ്പ്പ് : തിരിച്ചടിച്ച് ഇന്ത്യ

kashmirarmy

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ജമ്മു കശ്മീരിലെ സുന്ദര്‍ബനിയില്‍ മേഖലയില്‍ പാകിസ്ഥാന്‍ വെടിവെയ്പ്പു നടത്തി. പ്രകോപനത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

ചൊവ്വാഴ്ച രാവിലെയും ഇതേ മേഖലയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ തുടർച്ചയായി വെടിയുതിർത്തിരുന്നു.

ഫെബ്രുവരി 26-ന് നടന്ന ബാലാകോട്ട് പ്രത്യാക്രമണത്തിന് ശേഷം എല്ലാ ദിവസവും അതിർത്തിയിൽ പാക് സൈന്യം നിയന്ത്രണരേഖയിൽ ശക്തമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്.

Top