ജമ്മുകശ്മീരില്‍ വീണ്ടും പാക്ക് വെടിനിര്‍ത്തല്‍ ലംഘനം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും പാക്ക് വെടിനിര്‍ത്തല്‍ ലംഘനം. അതിര്‍ത്തിയിലെ പൂഞ്ച് ജില്ലയിലുള്ള ദെഗ്വാര്‍ പ്രദേശത്താണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്.

പ്രകോപനമില്ലാതെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നാണ് വിവരം. ഷെല്ലാക്രമണവും പാക് സേന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top